Tilak Varma retired out: ആളുകള്‍ തോന്നിയതൊക്കെ പറയും; തിലക് വര്‍മയെ മടക്കി വിളിച്ചതില്‍ ഹാര്‍ദിക്

ആര്‍സിബിക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ നാല് സിക്‌സും നാല് ഫോറും സഹിതം 56 റണ്‍സാണ് തിലക് വര്‍മ നേടിയത്

രേണുക വേണു
ചൊവ്വ, 8 ഏപ്രില്‍ 2025 (15:43 IST)
Hardik Pandya and Tilak Varma

Tilak Varma retired out: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ തിലക് വര്‍മയെ റിട്ടയേര്‍ഡ് ഔട്ട് ആക്കി തിരിച്ചുവിളിച്ചതിനെ ന്യായീകരിച്ച് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. വളരെ ആലോചിച്ച ശേഷം ടീം മാനേജ്‌മെന്റ് സ്വീകരിച്ച തീരുമാനമായിരുന്നു അതെന്ന് ഹാര്‍ദിക് പറഞ്ഞു. 
 
ലഖ്‌നൗവിനെതിരായ മത്സരത്തിന്റെ തലേന്ന് പരിശീലനത്തിനിടെ തിലക് വര്‍മയ്ക്കു പരുക്കേറ്റിരുന്നു. അതുകൊണ്ടാണ് തിലകിനെ തിരിച്ചുവിളിച്ച് പുതിയ ബാറ്ററെ പറഞ്ഞുവിടാന്‍ തീരുമാനിച്ചതെന്ന് ഹാര്‍ദിക് പറഞ്ഞു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനു ശേഷമാണ് ഹാര്‍ദിക്കിന്റെ വെളിപ്പെടുത്തല്‍. 
 
' കഴിഞ്ഞ കളിയില്‍ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായി. ആളുകള്‍ അതിനെ കുറിച്ച് തോന്നിയതൊക്കെ പറയുന്നു. എന്നാല്‍ ആ മത്സരത്തിന്റെ തലേന്ന് തിലക് വര്‍മയ്ക്ക് പന്തുകൊണ്ട് ഏറ് കിട്ടി പരുക്കേറ്റ കാര്യം അവര്‍ക്കറിയില്ല. അവനെ തിരിച്ചുവിളിച്ചത് ഒരു തന്ത്രമായിരുന്നു. കാരണം ഏറുകൊണ്ട വിരലുമായി തിലക് അവിടെ നില്‍ക്കുന്നതിനേക്കാള്‍ പുതിയ ബാറ്ററെ വിടുന്നതാണ് ഉചിതമെന്ന് പരിശീലകനു തോന്നി,' ഹാര്‍ദിക് പറഞ്ഞു. 
ആര്‍സിബിക്കെതിരായ മത്സരത്തില്‍ 29 പന്തില്‍ നാല് സിക്‌സും നാല് ഫോറും സഹിതം 56 റണ്‍സാണ് തിലക് വര്‍മ നേടിയത്. എന്നാല്‍ അതിനു മുന്‍പ് ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 23 പന്തുകള്‍ നേരിട്ട തിലകിന് വെറും 25 റണ്‍സെടുക്കാനാണ് സാധിച്ചത്. മത്സരത്തിന്റെ അവസാനത്തിലേക്ക് എത്തിയപ്പോള്‍ മോശം സ്‌ട്രൈക് റേറ്റില്‍ ബാറ്റ് ചെയ്യുകയായിരുന്ന തിലക് വര്‍മയെ മുംബൈ ഇന്ത്യന്‍സ് റിട്ടയേര്‍ഡ് ഔട്ടിലൂടെ തിരിച്ചുവിളിച്ചു. പകരം മിച്ചല്‍ സാന്റ്‌നര്‍ ബാറ്റ് ചെയ്യാനെത്തി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ സമയത്തെല്ലാം ക്രീസില്‍ ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

അടുത്ത ലേഖനം
Show comments