ഹാർദ്ദിക്കിന് വട്ടം പിടിക്കാൻ ഒരൊറ്റ ഇന്ത്യൻ താരവുമില്ല, ടി20യിൽ 500 റൺസും 200 വിക്കറ്റും നേടുന്ന ആദ്യതാരം
ലിയാം ലിവിങ്ങ്സ്റ്റണെ പുറത്താക്കിയതോടെയാണ് താരം ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടം കുറിച്ചത്.
ടി2 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലാണ് ടി20 ക്രിക്കറ്റില്‍ 5000 റണ്‍സും 200 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ വിരാട് കോലിയുടേതുള്‍പ്പടെ 2 നിര്‍ണായകമായ വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. ലിയാം ലിവിങ്ങ്സ്റ്റണെ പുറത്താക്കിയതോടെയാണ് താരം ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടം കുറിച്ചത്.
നിലവില്‍ ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രേ റസല്‍, ഷാക്കിബ് അല്‍ ഹസന്‍, കിറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് ഓള്‍ റൗണ്ടര്‍മാര്‍. ടി20 ഫോര്‍മാറ്റില്‍ 5390 റണ്‍സും 200 വിക്കറ്റുകളുമാണ് നിലവില്‍ ഹാര്‍ദ്ദിക്കിന്റെ പേരിലുള്ളത്.