Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vaibhav Suryavanshi : ഇതാണ് ഗുരുത്വം, തലയുടെ കാല് തൊട്ട് വൈഭവ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

Vaibhav Suryavanshi touches MS Dhoni feet,RR vs CSK Dhoni respect moment,Vaibhav Suryavanshi Dhoni emotional moment,Rajasthan Royals beat CSK Dhoni tribute,ഐപിഎൽ 2024-ലെ ഹൃദയം നിറച്ച നിമിഷം,ധോണിയുടെ കാല് തൊട്ട് വൈഭവ്, വൈഭവ് സൂര്യവൻഷി- ധോനി, ചെന്നൈ-

അഭിറാം മനോഹർ

, ബുധന്‍, 21 മെയ് 2025 (11:06 IST)
Vaibhav Suryavanshi touching MS dhoni's feet after RR beat CSK
ഐപിഎല്ലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റിന് വിജയിച്ചപ്പോള്‍ മത്സരത്തില്‍ 57 റണ്‍സുമായി രാജസ്ഥാന്റെ ടോപ് സ്‌കോററായി മാറിയത് 14കാരനായ വൈഭവ് സൂര്യവന്‍ഷിയായിരുന്നു. ഗുജറാത്തിനെതിരെ സെഞ്ചുറിയുമായി തന്റെ വൈഭവം തെളിയിച്ചിട്ടുള്ള വൈഭവ് തികച്ചും ശാന്തനായാണ് ചെന്നൈക്കെതിരെ കാണപ്പെട്ടത്. എല്ലാ പന്തുകളും ആക്രമിച്ച് കളിക്കുന്ന ശൈലിയില്‍ നിന്നും മാറി ക്രീസില്‍ നിലയുറപ്പിച്ച് പന്തിന്റെ മെറിറ്റ് അനുസരിച്ച് കളിക്കുന്ന വൈഭവിനെയാണ് ഇന്നലെ കാണാന്‍ സാധിച്ചത്.
 
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് നല്‍കിയത്. 19 പന്തില്‍ 36 റണ്‍സുമായി ജയ്‌സ്വാള്‍ മടങ്ങിയതിന് ശേഷം നായകന്‍ സഞ്ജു സാംസണുമായി മികച്ച കൂട്ടുക്കെട്ട് സൃഷ്ടിക്കാന്‍ വൈഭവിനായി. മത്സരത്തില്‍ പലപ്പോഴും അമിതാവേശം കാണിക്കുന്ന 14കാരനെയല്ല ഇന്നലെ കാണാനായത്. പലപ്പോഴും വൈഭവിനോട് ഇന്നിങ്ങ്‌സ് ശാന്തതയോടെ തുടരാന്‍ പറയുന്ന സഞ്ജുവിനെയും മത്സരത്തില്‍ കാണാനായി. 
 
 തുടര്‍ച്ചായായി സഞ്ജു സാംസണും വൈഭവ് സൂര്യവന്‍ഷിയും മടങ്ങിയത് രാജസ്ഥാനെ ഞെട്ടിച്ചെങ്കിലും 12 പന്തില്‍ 31* റണ്‍സുമായി തകര്‍ത്തടിച്ച ധ്രുവ് ജുറല്‍ രാജസ്ഥാനെ അനായാസമായ വിജയത്തിലേക്കെത്തിച്ചു. മത്സരശേഷം കളിക്കാര്‍ തമ്മില്‍ ഹസ്തദാനം നല്‍കുമ്പോള്‍ ചെന്നൈ നായകന്‍ എം എസ് ധോനിക്ക് അരികിലെത്തിയ വൈഭവ് ധോനിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നതും മത്സരശേഷം കാണാനായി. 14കാരനായ താരത്തിന്റെ മൂന്നിരട്ടി പ്രായം ധോനിക്കുണ്ടെന്ന് ഈ സമയം കമന്റേറ്റര്‍മാര്‍ പറയുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2025: അടിവാരപ്പോരില്‍ രാജസ്ഥാന്‍; മുംബൈ - ഡല്‍ഹി പോരാട്ടം ഇന്ന്