Publish Date: Tue, 11 Jan 2022 (15:29 IST)
Updated Date: Tue, 11 Jan 2022 (15:31 IST)
ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് 'വിവോ'യ്ക്ക് ടാറ്റാ. ഇനി ടാറ്റാ ഗ്രൂപ്പിനാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഇനി ടാറ്റാ ഐപിഎല്‍ എന്നാണ് അറിയപ്പെടുക. 2018 ല്‍ 440 കോടി രൂപയ്ക്കാണ് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോ സ്വന്തമാക്കിയത്. 2023 വരെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്ത് തുടരാന്‍ വിവോയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, തങ്ങളെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് വിവോ ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഇനി ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍.