Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍: ശ്രേയസ് അയ്യര്‍ അഹമ്മദബാദ് നായകന്‍

ഐപിഎല്‍: ശ്രേയസ് അയ്യര്‍ അഹമ്മദബാദ് നായകന്‍
, തിങ്കള്‍, 10 ജനുവരി 2022 (15:56 IST)
അഹമ്മദബാദ് ഫ്രാഞ്ചൈസിയുടെ നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍ എത്തുന്നു. ഐപിഎല്ലില്‍ അഹമ്മദബാദ് ഫ്രാഞ്ചൈസി ആദ്യമായാണ് കളിക്കാന്‍ ഇറങ്ങുന്നത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസ് അയ്യരെ ഇത്തവണ അഹമ്മദബാദ് തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടീമിന്റെ മുഖ്യ പരിശീലകന്‍ ആശിഷ് നെഹ്‌റയായിരിക്കും. ശ്രേയസ് അയ്യരെ നായകനായും ആശിഷ് നെഹ്‌റയെ മുഖ്യ പരിശീലകനായും നിയോഗിച്ചുള്ള അഹമ്മദബാദ് ഫ്രാഞ്ചൈസിയുടെ തീരുമാനത്തിനു ബിസിസിഐയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്കെതിരെ 10 വിക്കറ്റ് നേട്ടം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം അജാസ് പട്ടേലിന്