Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ലവ് യൂ സഹീർ, പ്ലക്കാർഡുയർത്തിയ ആ പെൺകുട്ടിയെ ഓർമയില്ലെ,സഹീർ ഖാനെ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി ഫാൻഗേൾ: വീഡിയോ

ഐ ലവ് യൂ സഹീർ, പ്ലക്കാർഡുയർത്തിയ ആ പെൺകുട്ടിയെ ഓർമയില്ലെ,സഹീർ ഖാനെ 20 വർഷങ്ങൾക്ക് ശേഷം  വീണ്ടും കണ്ടുമുട്ടി ഫാൻഗേൾ: വീഡിയോ

അഭിറാം മനോഹർ

, ഞായര്‍, 16 മാര്‍ച്ച് 2025 (15:11 IST)
2005ല്‍ നടന്ന ഇന്ത്യ- പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാവുന്ന ഒന്നല്ല. ഇന്നത്തെ പോലെ ദുര്‍ബലമായ നിരയെയായിരുന്നില്ല അന്ന് ഇന്ത്യ നേരിട്ടത്. പരമ്പരയില്‍ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഗ്യാലറിയില്‍ സഹീര്‍ നിങ്ങളെ ഞാന്‍ പ്രണയിക്കുന്നു എന്ന പ്ലക്കാര്‍ഡുയര്‍ത്തിയ പെണ്‍കുട്ടിയേയും അതിനോട് പ്രതികരിച്ച സഹീര്‍ ഖാന്റെയും ദൃശ്യങ്ങള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 
 ഇപ്പോഴിതാ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഫാന്‍ഗേളിനെ വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് സഹീര്‍. ഇത്തവണ ഐപിഎല്ലില്‍ ലഖ്‌നൗ ടീമിന്റെ മെന്ററാണ് സഹീര്‍ ഖാന്‍. ഐപിഎല്ലിനായി ലഖ്‌നൗ ക്യാമ്പില്‍ എത്തിച്ചേരവെയാന് സഹീറിന്റെ പ്രശസ്തയായ ഫാന്‍ഗേളും സഹീറിനെ സ്വീകരിക്കാനായി ലോബിയില്‍ ഐ ലവ് യൂ സഹീര്‍ എന്ന പ്ലക്കാര്‍ഡുമായെത്തിയത്. അന്ന് മൈതാനത്ത് വെച്ച് പ്ലക്കാര്‍ഡ് ഉയര്‍ത്തിയപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ സഹീര്‍ഖാന്‍ ഒരു ഫ്‌ലയിങ്ങ് കിസ് ആരാധികയ്ക്ക് സമ്മാനിച്ചിരുന്നു. ഇത്തവണ ഒരു നിറപുഞ്ചിരിയാണ് സഹീറിന്റെ മറുപടി. ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിതീഷ് കുമാർ റെഡ്ഡി പരിക്കിൽ നിന്നും മോചിതനായി, എസ്ആർഎച്ച് സ്വാഡിൽ ചേരാൻ അനുമതി