ഈ വർഷത്തെ ഐപിഎല്ലിൽ ഏറ്റവുമധികം തിളങ്ങുന്നത് കരീബിയൻ പ്രീമിയർ കഴിഞ്ഞ് ഐപിഎല്ലിൽ എത്തുന്ന താരങ്ങളായിരിക്കുമെന്ന് മുൻ ഇന്ത്യൻ പേസറായ ആശിഷ് നെഹ്‌റ. സ്റ്റാർ സ്പോർട്‌സിന്റെ ക്രിക്കറ്റ് കണക്‌റ്റഡ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചെത്തുന്ന താരങ്ങൾ അവിടെ നടത്തിയ പ്രകടനം അതേപടി ഐപിഎല്ലിൽ ആവർത്തിക്കുമെന്നതിന് ഉറപ്പില്ലെങ്കിലും ഐപിഎല്ലിനെത്തുമ്പോൾ അതൊരു മുൻതൂക്കം സൃഷ്‌ടിക്കും. കിറോൺ പൊള്ളാർഡ്,ഇമ്രാൻ താഹിർ റാഷിദ് ഖാൻ തുടങ്ങിയവർക്ക് ഈ പ്രയോജനം ലഭിക്കും നെഹ്‌റ പറഞ്ഞു.
ഈ മാസം 18നാണ് കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്. സെപ്‌റ്റംബർ 10 മുതൽ നവംബർ 10 വരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക.