Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴയ മാജിക് ആവർത്തിക്കാനാകാതെ ധോനി, ചെന്നൈ സൂപ്പർ കിങ്‌സിന് 7 റൺസ് തോൽവി

പഴയ മാജിക് ആവർത്തിക്കാനാകാതെ ധോനി, ചെന്നൈ സൂപ്പർ കിങ്‌സിന് 7 റൺസ് തോൽവി
, ശനി, 3 ഒക്‌ടോബര്‍ 2020 (08:21 IST)
പതിമൂന്നാം ഐപിഎൽ സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 റൺസ് തോ‌ൽവി. ഹൈദരാബാദ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നുവന്ന ചെന്നൈക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനെ സാധിച്ചുള്ളു. ചെന്നൈക്ക് വേണ്ടി നായകൻ എംഎസ് ധോനിയും രവീന്ദ്ര ജഡേജയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ രണ്ട് താരങ്ങൾക്കുമായില്ല.
 
മത്സരത്തിന്റെ 18ആം ഓവറിൽ 35 പന്തിൽ 50 റൺസെടുത്ത് നിൽക്കുകയായിരുന്ന രവീന്ദ്ര ജഡേജ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. 36 പന്തിൽ 47 റൺസോടെ ധോനി അവസാനം വരെ പൊരുതിയെങ്കിലും 7 റൺസ് അകലെ മത്സരം നഷ്ടപ്പെടുത്തി. സാം കരൺ അഞ്ചു പതിൽ നിന്നും 15 റൺസെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റൺസാണ് നേടിയത്.
 
യുവതാരങ്ങളായ പ്രിയം ഗാര്‍ഗ് - അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.22 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ പ്രിയം ഗാര്‍ഗ് 26 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തുകളിൽ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 31 റൺശാണ് അഭിഷേക് ശർമ നേടിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോയെ നഷ്ടപ്പെട്ടിരുന്നു.ഒരു ഘട്ടത്തിൽ 69ന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഹൈദരാബാദിനെ പ്രിയം ഗാർഗും അഭിഷേക് ശർമയും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടാണ് കരക്കയറ്റിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൗളിങ് ചെയ്ഞ്ചുകൾ മികച്ചത്; ഗ്രൗണ്ടിൽ വിജയിച്ചത് രോഹിതിന്റെ തന്ത്രങ്ങൾ തന്നെ