Publish Date: Wed, 14 Oct 2020 (15:23 IST)
Updated Date: Wed, 14 Oct 2020 (15:58 IST)
ഐപിഎല്ലിൽ മികച്ച കളി കാഴ്‌ചവെക്കാൻ സാധിക്കുന്നില്ലെങ്കിലും തന്റെ ഭാഗത്ത് നിന്നുള്ള പ്രയത്നത്തിന് കുറവ് വരുത്തിയിട്ടില്ലെന്ന് ഗ്ലെൻ മാക്‌സ് വെൽ. ഈ വർഷം തന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം സ്ഥാനത്തിനോട് ഇണങ്ങാൻ ശ്രമിക്കുകയാണെന്നും മാക്‌സ്‌വെൽ പറഞ്ഞു.
രണ്ട് മാസമായി ഒരു ടീമിനൊപ്പം ചേരുമ്പോൾ ടീം ബാലൻസ് ശരിയാകേണ്ടതുണ്ട്. പഞ്ചാബ് ആ ബാലൻസിലേക്ക് എത്തുന്നതിന്റെ വക്കിലാണ്. ഐപിഎല്ലിൽ എല്ലാവരും പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാൻ എനിക്കാവുന്നില്ല എന്നത് സത്യമാണ്. എന്നാൽ ഞാൻ പരിശീലനത്തിലോ പരിശ്രമത്തിലോ കുറവ് വരുത്തിയിട്ടില്ല. ഐപിഎല്ലിലെ മങ്ങിയ ഫോമിനെ പറ്റി മാക്‌സ്‌വെൽ പറഞ്ഞു.
അതേസമയം 2014ലാണ് മികവ് കാണിച്ചതെങ്കിലും 2017 ആണ് ഐപിഎല്ലിൽ തന്റെ മികച്ച വർഷമെന്നും മാക്‌സ്വെൽ പറഞ്ഞു. 2014ൽ പഞ്ചാബിനായി 552 റൺസ് മാക്‌സ്‌വെൽ അടിച്ചെടുത്തിരുന്നു. എന്നാൽ 2017ൽ നായകനായി ടീമിനെ നിരവധി തവണ വിജയിപ്പിക്കാൻ മാക്‌സ്‌വെല്ലിനായി. 2017 ബാറ്റ്സ്മാനായി 310 റൺസ് നേടിയ മാക്‌സ്‌വെൽ 7 വിക്കറ്റും സ്വന്തമാക്കിയിരുന്നു.