Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്കാർ കളം നിറയുന്ന ഐപിഎൽ മാമാങ്കം

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:55 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ താരങ്ങൾ കളിക്കളങ്ങൾ വാഴുന്ന കാഴ്‌ച്ചയാണ് കാണാനുള്ളത്. ഐപിഎല്ലിൽ ഇതുവരെ വന്ന എല്ലാ മികച്ച ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയാണ്. ക്രിക്കറ്റ് മാമാങ്കം തുടങ്ങി ഒരാഴ്‌ച്ച പൂർത്തിയാകുമ്പോൾ ഈ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.
 
ഐപിഎൽ ഒരാഴ്‌ച്ച തികയുമ്പോൾ 6 ഇന്ത്യൻ താരങ്ങളാണ് 70 റൺസിന് മുകളിൽ സ്കോർ ചെയ്‌തിട്ടുള്ളത്. വിദേശതാരങ്ങളിൽ ഫാഫ് ഡുപ്ലെസിൽ മാത്രമാണ് 70ന് മുകളിൽ സ്കോർ ചെയ്‌തിട്ടുള്ള താരം. ഈ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ചത് പഞ്ചാബ് നായകനായ കെഎൽ രാഹുലാണ്. പുറത്താകാതെ 132 റൺസാണ് രാഹുൽ നേടിയത്. പഞ്ചാബിന്റെ തന്നെ മായങ്ക് അഗർവാളും ടൂർണമെന്റിൽ സെഞ്ചുറി(106) നേടി. കൂടാതെ 89 റൺസ് പ്രകടനവും താരം നടത്തി.
 
രാജസ്ഥാനിന്റെ മലയാളി താരം സഞ്ജുസാംസണാണ് മായങ്കിന് തൊട്ടുപിനിലുള്ളത്. പഞ്ചാബിനെതിരെ 42 പന്തിൽ നേടിയ 85 റൺസും ചെന്നൈക്കെതിരെ 32 പന്തിൽ നേടിയ 74 റൺസും ഇതിൽ ഉൾപ്പെടുന്നു. കൊൽക്കത്തക്കെതിരെ 54 പന്തിൽ 80 റൺസ് നേടിയ ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമ്മയാണ് പട്ടികയിൽ നാലാമത്.ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മികച്ച വിജയം നേടികൊടുത്ത അമ്പാട്ടി റായുഡു 48 പന്തിൽ 71 റൺസ് നേടിയിരുന്നു.
 
ഹൈദരാബാദിനെതിരെ 62 പന്തിൽ പുറത്താകാതെ 70 റൺസെടുത്ത കൊൽക്കത്തയുടെ യുവ ബാറ്റ്സ്മാൻ ശുഭ്‌മാൻ ഗില്ലും ഐപിഎല്ലിൽ നേട്ടം കൈവരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

2004ന് ശേഷം ഇതാദ്യം, കെ എൽ രാഹുലും ജയ്സ്വാളും സ്വന്തമാക്കിയത് സച്ചിനും രോഹിത്തിനും സാധിക്കാത്ത നേട്ടം

പതിനൊന്നാം നമ്പര്‍ താരം സമ്മി?, ചര്‍ച്ചയായി സഞ്ജു സാംസന്റെ പുതിയ ജേഴ്‌സി!

Perth Test Day 2: ഊതല്ലെ, തീപ്പൊരി പാറുമെ.., ഹർഷിതിനെ ട്രോളിയ സ്റ്റാർക്കിന് മറുപടിയുമായി ജയ്സ്വാൾ, പന്തിന് സ്പീഡ് പോരെന്ന് താരം

നിർത്തിയിടത്ത് നിന്നും തുടങ്ങി തിലക് വർമ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 67 പന്തിൽ അടിച്ചെടുത്തത് 151 റൺസ്

നീ ഒപ്പം കളിച്ചവനൊക്കെ തന്നെ, പക്ഷേ നിന്നേക്കാൾ വേഗത്തിൽ എറിയാൻ എനിക്കറിയാം, ഹർഷിത് റാണയ്ക്ക് മുന്നറിയിപ്പ് നൽകി സ്റ്റാർക്

അടുത്ത ലേഖനം
Show comments