Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂറ്റൻ സ്കോർ ഉയർത്തി പഞ്ചാബ്, അടിച്ചു തകർത്ത് സഞ്ജുവും രാജസ്ഥാനും

കൂറ്റൻ സ്കോർ ഉയർത്തി പഞ്ചാബ്, അടിച്ചു തകർത്ത് സഞ്ജുവും രാജസ്ഥാനും
, തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (08:41 IST)
ഐ‌പിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ത്രസിപ്പിയ്ക്കുന്ന വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 224 എന്ന വിജയ ലക്ഷ്യം മൂന്ന് പന്തുകൾ ശേഷിയ്ക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്ത് രാജസ്ഥാൻ റോയൽസ് മറുപടി നൽകി. സഞ്ജു ക്യാപ്റ്റനല്ലെങ്കിൽ കൂടി സഞ്ജുവും രാഹുലും തമ്മിലുള്ള മത്സരമായി പഞ്ചാബ് രാജസ്ഥാൻ മത്സരത്തെ കാണാനാകും. ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ പൊസിഷനിലേയ്ക്കാണ് ഇരുവരും ലക്ഷ്യം വയ്ക്കുന്നത്.
 
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് സെഞ്ചറി നേടിയ മായങ്ക് അഗർവാളിന്റെയും അർധ സെഞ്ചറി നെടിയ ക്യാപ്റ്റൻ കെഎൽ രാഹുലിന്റെയും കരുത്തിലാണ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 45 പന്തിൽനിന്നുമാണ് മായങ്ക് സെഞ്ചറി കണ്ടെത്തിയത്. 106 റൺസ് ആണ് മായങ്ക് സ്കോർ ബോർഡിൽ ചേർത്തത്. 54  പന്തിൽനിനും 69 റൺസാണ് ക്യാപ്റ്റന്റെ സംഭാവന.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 19 റൺസിൽ തന്നെ ജോസ് ബട്ട്ലറെ നഷ്ടമായി. എന്നാൽ പിന്നീട് നായകൻ സ്റ്റീവ് സ്മിത്തും, സഞ്ജു സാംസണും ചേർന്ന് ബോളർമാരെ കടന്നാക്രമിയ്ക്കുകയായിരുന്നു. 27 പന്തിൽനിന്നും 50 റൺസെടുത്ത് സ്മിത്ത് മടങ്ങിയ ശേഷവും സഞ്ജു തകർത്തടിച്ചു. 42 പന്തിൽനിന്നും ഏഴു സിക്സറുകളും നാലു ഫോറുമടക്കം 85 റൺസെടുത്ത് 17 ആം ഓവറിലാണ് സഞ്ജു മടങ്ങിയത്. 31 പന്തിൽനിന്നും 53 റൺസ് എടുത്ത രാഹുൽ തെവാതിയയും, മൂന്ന് പന്തിൽനിന്നും 13 റൺസെടുത്ത ആർച്ചറും ചേർന്ന് രാജസ്ഥാന്റെ വിജായം ഉറപ്പിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്കുവേണ്ടി കളിയ്ക്കേണ്ട താരം, മാറ്റിനിർത്തുന്നത് അതിശയിപ്പിയ്ക്കുന്നു: ഷെയിൻ വോൺ