Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജസ്ഥാനെ നയിക്കാന്‍ മലയാളി പയ്യന്‍; ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം

IPL 2021

നെൽവിൻ വിൽസൺ

, തിങ്കള്‍, 12 ഏപ്രില്‍ 2021 (12:58 IST)
മലയാളികള്‍ ഏറെ ആവേശത്തിലാണ്. ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തിനു വലിയൊരു പ്രത്യേകതയുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി ഇന്ന് അരങ്ങേറ്റം കുറിക്കുകയാണ്. ഇന്ന് വൈകീട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് രാജസ്ഥാന് എതിരാളികള്‍. ഇരു ടീമുകളുടെയും ഈ സീസണിലെ ആദ്യ മത്സരമാണിത്. 
 
രാജസ്ഥാനെ നയിക്കാന്‍ സഞ്ജു അരയും തലയും മുറുക്കി കളത്തിലിറങ്ങുമ്പോള്‍ ഈ മലയാളി താരം സ്വന്തമാക്കുന്ന അപൂര്‍വ റെക്കോര്‍ഡ് ഉണ്ട്. ഐപിഎല്ലില്‍ നായകനാവുന്ന ആദ്യ മലയാളി താരമെന്ന നേട്ടമാണ് സഞ്ജു ഇന്ന് തന്റെ പേരില്‍ കുറിക്കുക. രാജസ്ഥാന്‍ റോയല്‍സിലെ സീനിയര്‍ താരം കൂടിയാണ് സഞ്ജു സാംസണ്‍. ബെന്‍ സ്റ്റോക്‌സ് അടക്കമുള്ള ലോകോത്തര താരങ്ങളെ നയിക്കാനുള്ള ഭാഗ്യമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. സ്റ്റീവ് സ്മിത്ത് ആയിരുന്നു കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ നയിച്ചത്. 
 
രാജസ്ഥാന്‍ ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയുടെ ശിക്ഷണത്തില്‍ നായകസ്ഥാനം ഏറ്റവും മികച്ച രീതിയില്‍ ആസ്വദിക്കുകയാണ് സഞ്ജുവും ലക്ഷ്യമിടുന്നത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കേണ്ടത് സഞ്ജുവിന് അത്യാവശ്യമാണ്. ബാറ്റിങ്ങില്‍ മികവ് പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് സാധിച്ചേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നീ ഞങ്ങള്‍ക്ക് അഭിമാനമാണ്'; സഞ്ജു സാംസണിനെ കുറച്ച് പൃഥ്വിരാജ്