Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് സംഘത്തിൽ കൂടുതൽ കളിക്കാരെ ഉൾപ്പെടുത്താമെന്ന് ഐസിസി സമിതി, സഞ്ജുവിന് സാധ്യത തെളിയുന്നു

ലോകകപ്പ് സംഘത്തിൽ കൂടുതൽ കളിക്കാരെ ഉൾപ്പെടുത്താമെന്ന് ഐസിസി സമിതി, സഞ്ജുവിന് സാധ്യത തെളിയുന്നു
, ശനി, 3 ഏപ്രില്‍ 2021 (08:50 IST)
2021 ട്വെന്റി 20 ലോകകപ്പ് ടീമിൽ ഏഴ് കളിക്കാരെ അധികമായി ഉൾപ്പെടുത്താൻ ടീമുകൾക്ക് ഐസിസി അനുമതി നൽകി. സപ്പോർട്ടിങ് സ്റ്റാഫ് ഉൾപ്പടെ 30 അംഗ സംഘത്തിനാണ് ഐസിസി അനുമതി നൽകിയിരിക്കുന്നത്.
 
ടൂർണമെന്റിനിടയിൽ കളിക്കാർക്ക് പരിക്കേറ്റാൽ പകരം താരത്തെ കൊണ്ടുവരിക എന്നത് കൊവിഡ് സാഹചര്യത്തിൽ പ്രയാസമായതിനെ തുടർന്നാണ് നടപടി. പരിക്കേറ്റ കളിക്കാർക്ക് പകരം എത്തുന്നവർ ക്വാറന്റൈൻ പാലിക്കുകയും കൊവിഡ് ടെസ്റ്റ് നടത്തുകയും വേണം. ഇതിന് സമയമെടുക്കും എന്നതിലാണ് സ്ക്വാഡിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ ഐസിസി അനുവാദം നൽകിയത്.
 
ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിലാണ് ടൂർണമെന്റ് നടക്കുന്നത്. സ്ക്വാഡിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ ഐസിസി അനുമതി ലഭിച്ചതോടെയാണ് സഞ്ജുവിന്റെ ഇന്ത്യൻ ടീം പ്രവേശനത്തിന് സാധ്യതകൾ തെളിയുന്നത്. ഓസീസ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടർന്ന് ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തിന്റെ ക്യാപ്‌റ്റൻസിയെ പറ്റി ആർക്കും ആശങ്ക വേണ്ട: താരത്തെ പ്രശംസിച്ച് പോണ്ടിങ്