Publish Date: Sat, 24 Oct 2020 (16:05 IST)
Updated Date: Sat, 24 Oct 2020 (16:07 IST)
ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്തിനെ പ്രശംസകൊണ്ട് മൂടി മുൻ ദക്ഷിണാഫ്രിക്കൻ കളിക്കാരനും നിലവിൽ ഐപിഎല്ലിൽ പഞ്ചാബിന്റെ ഫീൽഡിങ് കോച്ചുമായ ജോണ്ടി റോഡ്‌സ്. ഇന്ത്യൻ ക്രിക്കറ്റിന്റെ കരുത്ത് അവിശ്വസനീയമാണെന്നാണ് റോഡ്‌സ് പറയുന്നത്. അതേസമയം പഞ്ചാബ് കിങ്‌സിലെ ഇന്ത്യൻ താരങ്ങളെയും റോഡ്‌സ് പ്രശംസിച്ചു.
മായങ്കിനെ പോലുള്ളവർ തങ്ങൾ ടെസ്റ്റ് കളിക്കാർ എന്നതിനുമപ്പുറമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു. രോഹിത് ശർമ്മയെ നോക്കു. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഏറെ നാൾ രോഹിത്തിന് കാത്തുനിൽക്കേണ്ടി വന്നു. സ്ഥിരത നിലനിർത്തുന്നതിൽ വളരെ മുൻപിലാണ് കെഎൽ രാഹുലെന്നും റോഡ്‌സ് പറഞ്ഞു. രാഹുൽ മൾട്ടി ഡയമെൻഷണലാണ്. അതൊരു പ്രധാനപെട്ട കാര്യമാണ്. ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ സാധിക്കണം. ഇങ്ങനെ സാധിക്കുന്ന കളിക്കാരാണ് വിജയം നേടുക.
നിലവിൽ ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയ താരങ്ങളാണ് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ കെഎൽ രാഹുലും മായങ്ക് അഗർവാളും.