മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ സെവാഗിന് എന്തും പറയാം, പക്ഷേ ഞാൻ മുൻപോട്ട് പോകുക തന്നെ ചെയ്യും: മാക്‌സ്‌വെൽ

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (17:12 IST)
ഇന്ത്യൻ മുൻ താരമായ വിരേന്ദർ സെവാഗിന്റെ പരിഹാസങ്ങളോട് പ്രതികരിച്ച് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. സെവാഗ് തന്നോടുള്ള താത്‌പര്യകുറവ് തുറന്ന് പറയുകയാണ് ചെയ്‌തതെന്ന് മാക്‌സ്‌വെൽ പറഞ്ഞു. 
 
മാധ്യമങ്ങളിൽ നിറഞ്ഞുനിൽകുന്നതിനായി അദ്ദേഹത്തിന് ഇതെല്ലാം പറയാം എനിക്കതിൽ പ്രശ്‌നമില്ല. ഞാൻ ഇതെല്ലാം നേരിടുകയും ചെയ്യും. പക്ഷേ സംശയത്തോടെയാകും ഇനി സെവാ‌ഗിനെ നോക്കികാണുക മാക്‌സ്‌വെൽ പറഞ്ഞു.
 
ഐപിഎല്ലിൽ ഒരുഘട്ടത്തിലും ഫോം കണ്ടെത്താൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ മാക്‌സ്‌വെല്ലിനെ 10 കോടി രൂപ മുടക്കി പഞ്ചാബ് വാങ്ങിച്ച ചിയർ ലീഡർ എന്നാണ് സെവാഗ് വിശേഷിപ്പിച്ചത്.ഇത്രയും പൈസ എന്തിനാണ് മാക്‌സ്‌വെല്ലിന് വേണ്ടി മുടക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സെവാഗ് പറഞ്ഞിരുന്നു.
 
അതേസമയം കടുത്ത വിഷാദരോഗത്തെ തുടർന്ന് 2-3 മാസത്തെ ഇളവേളയ്‌ക്ക് ശേഷമാണ് മാക്‌സ്‌വെൽ അന്താരാഷ്ട ക്രിക്കറ്റിൽ തിരിച്ചെത്തിയത്. ബിഗ് ബാഷ് ലീഗിൽ തകർപ്പൻ പ്രകടനം നടത്താൻ മാക്‌സ്‌വെല്ലിനായെങ്കിലും ഐപിഎല്ലിൽ അതേ മികവ് തുടരാൻ താരത്തിനായില്ല. അതേസമയം ഈ വർഷം വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോയതെന്നും പ്രതിസന്ധികളെ മറികടക്കാൻ താൻ പഠിച്ചുകഴിഞ്ഞുവെന്നും മാക്‌സ്‌വെൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

മനസ്സിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു, ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു : ജയ്സ്വാൾ

ബൗളർമാർ ഉത്തരവാദിത്തം കാട്ടണം; തോൽവിയിൽ ബൗളർമാരെ പഴിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

അടുത്ത ലേഖനം
Show comments