Publish Date: Thu, 29 Apr 2021 (18:07 IST)
Updated Date: Thu, 29 Apr 2021 (18:09 IST)
പതിനാലാമത് ഐപിഎൽ ടൂർണമെന്റിൽ തന്നെയാരും വാങ്ങാതിരുന്നത് നന്നായെന്ന് ഓസീസ് താരം മാർനസ് ലബുഷെയ്‌ൻ. ഇന്ത്യയിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് താരത്തിന്റെ പരാമർശം.
ഞാന്‍ ഐ.പി.എല്‍ കളിക്കാന്‍ വരാതിരുന്നത് നന്നായെന്ന് തോന്നുന്നു. അതിലൂടെ എനിക്ക് ഷെഫീല്‍ഡ് ഷീല്‍ഡ് ജയിക്കാനായി. പിന്നെ ഇപ്പോൾ ഇന്ത്യയിലെ അവസ്ഥ കൂടി നോക്കു. ഇന്ത്യയിലുള്ള ഓസീസ് കളിക്കാരെ കുറിച്ചോർത്ത് എനിക്ക് വിഷമമുണ്ട് താരം പറഞ്ഞു.
ഇന്ത്യയിൽ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുന്നവരല്ല എല്ലാവരും. അവര്‍ സുരക്ഷിതരായി ഇന്ത്യയില്‍ തുടരുമെന്നും ഐപിഎല്ലിന് ശേഷം സുരക്ഷിതരായി നാട്ടിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നു ലബുഷെയ്ന്‍ പറഞ്ഞു. 2021 ഐപിഎൽ സീസണിന് മുൻപ് നടന്ന ലേലത്തിൽ ലബുഷെയ്‌നിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ അടിസ്ഥാന വിലയായ ഒരു കോടി മുടക്കി താരത്തെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചൈസിയും മുന്നോട്ട് വന്നില്ല.