Publish Date: Wed, 30 Sep 2020 (13:52 IST)
Updated Date: Wed, 30 Sep 2020 (13:55 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യ മത്സരത്തിൽ മുംബൈയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്.
അതേസമയം തുടർച്ചയായ രണ്ട് ഐപിഎൽ ജയങ്ങൾക്ക് ശേഷമാണ് രാജസ്ഥാന്റെ മത്സരം. സഞ്ജു സാംസണിന്റെയും നായകൻ സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. നിലവില്‍ യുഎഇയിലെ ബാറ്റിങ് സാഹചര്യത്തോട് വളരെ പൊരുത്തപ്പെട്ട സഞ്ജു കൂടുതലും സിക്‌സറുകളിലൂടെയാണ് റണ്‍സുകൾ കണ്ടെത്തുന്നത്.ഒപ്പം കഴിഞ്ഞ മത്സരത്തിലെ ഹീറോ രാഹുൽ തിവാത്തിയയും സഞ്ജുവിനൊപ്പം അണിനിരക്കും.
അതേസമയം ഒരു ടീം എന്ന നിലയിൽ താളത്തിലെത്തുന്ന സൂചനയാണ് കഴിഞ്ഞ മത്സരത്തിൽ കെകെആർ തന്നത്. ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്റെയും മധ്യനിരയില്‍ ഇയാന്‍ മോര്‍ഗന്റെയും പ്രകടനമാണ് ഇതിൽ എടുത്തുപറയേണ്ടത്.അതേസമയം ടീമിന്റെ പവർ ഹൗസ് ആന്ദ്രേ റസ്സൽ ഇതുവരെയും തന്റെ നിലവാരത്തിലേക്കെത്തിയിട്ടില്ല.