Publish Date: Fri, 23 Oct 2020 (12:22 IST)
Updated Date: Fri, 23 Oct 2020 (12:26 IST)
ഐപിഎല്ലിൽ ആദ്യമായി ഏറ്റുമുട്ടിയ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം ലോക ബിരിയാണി ദിനത്തിൽ സൊമാറ്റയോട് ഹൈദരാബാദ് ബിരിയാണി ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ കളിയാക്കുകയും ചെയ്‌തിരുന്നു. ഇപ്പോളിതാ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ വിജയം അനിവാര്യമായിരിക്കെ രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ആ കളിയാക്കലിന് ഉത്തരം നൽകിയിരിക്കുന്നത്.