Publish Date: Mon, 16 Nov 2020 (11:57 IST)
Updated Date: Mon, 16 Nov 2020 (12:00 IST)
അടുത്ത ഐപിഎല്ലിന് മുൻപ് നടക്കാനിരിക്കുന്ന താരലേലത്തിൽ പങ്കെടുത്ത് ടീമിൽ കൂടുതൽ മാറ്റങ്ങൾ വരുത്തണമോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധന. നേരത്തെ ക്യാമ്പുകൾ നടത്തി മികച്ച താരങ്ങളെ കണ്ടെടുത്തിരുന്നു. എവിടെയാണ് മെച്ചപ്പെടേണ്ടത് എന്ന് നോക്കി പിഴവുകൾ തിരുത്താനാണ് ശ്രമിച്ചിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് പ്ലാനിങ്ങുകൾക്ക് അധികം സമയം ലഭിച്ചില്ല.
അതിനാൽ തന്നെ 2021സീസണിന് മുൻപ് നടക്കുന്ന മെഗാലേലത്തിൽ ട്രേഡിങ് വിൻഡോ സാധ്യത ടീം പ്രയോജനപ്പെടുത്തും ജയവർധന പറഞ്ഞു. ഐപിഎല്ലിൽ അടുത്ത സീസണിൽ 2 ടീമുകൾ കൂടെ അധികമായി ചേർക്കപ്പെടുമെന്നും അതിനാൽ സീസണിന് മുൻപ് താരലേലം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.