Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

അസ്‌തമയസൂര്യന്‍റെ പ്രഭയിൽ കോഹ്‌ലിയും അനുഷ്‌കയും, ചിത്രം എടുത്തത് ഡിവില്ലിയേഴ്‌സ് !

വിരാട് കോഹ്‌ലി

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (11:28 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പുരോഗമിക്കുകയാണ്. വിരാട് കോഹ്‌ലി ബാറ്റുകൊണ്ട് കത്തിക്കയറുമ്പോൾ ഗാലറിയിൽ കയ്യടിക്കാൻ ഭാര്യ അനുഷ്ക ശർമയും ദുബായിൽ എത്തിയിട്ടുണ്ട്. വിരാടിനൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന അനുഷ്കയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഫോട്ടോ എടുത്തത് ആകട്ടെ മിന്നും ഫോമിൽ പന്തുകൾ ഗാലറിക്ക് പുറത്തേക്ക് അടിച്ചിടുന്ന സാക്ഷാൽ എ ബി ഡിവില്ലിയേഴ്സും.
 
റെഡ് ഹാർട്ട് ഐക്കണും സൂര്യാസ്തമയത്തിന്റ ഐക്കണുമാണ് ചിത്രത്തിന് താഴെ കുറിച്ചത്. മികച്ച ചിത്രം എന്ന അർത്ഥം വരുന്ന ഇമോജിയാണ് ഡിവില്ലിയേഴ്സ് കമൻറ് ആയി നൽകിയത്. എ ബിയുടെ കമന്റിന് അര ലക്ഷത്തോളം ആളുകളാണ് ലൈക്ക് ചെയ്തത്.
 
അതേസമയം അനുഷ്കയും വിരാടും തങ്ങളുടെ ആദ്യ കണ്മണിയ്ക്കായി കാത്തിരിക്കുകയാണ്. അതിഥി അടുത്ത വർഷം ജനുവരിയിൽ എത്തും എന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂൾ സെഞ്ച്വറി: സമ്മർദ്ദങ്ങളില്ലാതെ കളി ആസ്വദിച്ച് ധവാൻ, നേടിയത് ആദ്യ ഐപിഎൽ സെഞ്ച്വറി