നിങ്ങളുടെ തള്ളവിരലിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും കുറിച്ച് വെളിപ്പെടുത്തും. ഓരോ വ്യക്തിക്കും തനതായ പെരുവിരലിന്റെ ആകൃതിയുണ്ട്. ചില ആളുകള്‍ക്ക് നേര്‍ത്ത തള്ളവിരലുകളാണുള്ളത് എന്നാല്‍ ചിലര്‍ക്ക് കട്ടിയുള്ളവയാണ്. നിങ്ങളുടെ തള്ളവിരല്‍ ചെറുതായി വളഞ്ഞതാണെങ്കില്‍ നിങ്ങള്‍ മടി കൂടാതെ നിങ്ങളുടെ ചിന്തകള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കുന്നയാളായിരിക്കും. നിങ്ങളുടെ മനസ്സ് എപ്പോഴും സജീവമായിരിക്കും, മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിക്കാന്‍ നിങ്ങള്‍ പ്രവണത കാണിക്കും.
നിങ്ങളുടെ നര്‍മ്മം മറ്റുള്ളവര്‍ക്ക് ആനന്ദം നല്‍കുകയും ആളുകള്‍ നിങ്ങളുടെ കമ്പനി ആസ്വദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ തള്ളവിരല്‍ നേരെയാണെങ്കില്‍ നിങ്ങള്‍ക്ക് പെട്ടന്ന് ദേഷ്യം വരുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ അത്തരം വ്യക്തികള്‍ കുറച്ച് ആളുകളെ ആകര്‍ഷിക്കുന്നു.
അവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്ന് സംസാരിക്കുന്നവരുമാണ്. അവര്‍ തങ്ങളുടെ പരിധികള്‍ നന്നായി അറിയുകയും അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. മറ്റുള്ളവരെ വിലയിരുത്തുന്നതില്‍ അവര്‍ മികച്ചവരാണ്, കൂടാതെ നെഗറ്റീവ് സ്വാധീനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതില്‍ വിദഗ്ധരുമാണ്.