വീടുകളില്‍ ആത്മീയത കുറയുന്നതിന്റെ സൂചനയാണോ ചിലന്തിവല! ?
വീടുകളില്‍ ആത്മീയത കുറയുന്നതിന്റെ സൂചനയാണോ ചിലന്തിവല! ?
വിശ്വാസങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ സന്ദേശങ്ങള്‍ തെറ്റോ ശരിയോ എന്നു നോക്കാതെ അവയെല്ലാം ഇന്നും തുടരുന്നു. വാസ്തുശാസ്ത്രവും ജ്യോതിഷവുമാണ് ഇതില്‍ പ്രധനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വാസ്തു നോക്കുന്നതില്‍ ആരും വിട്ടു വീഴ്‌ച കാണിക്കാറില്ല. ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ജ്യോതിഷവും ശ്രദ്ധിക്കുന്നു. വാസ്തുവിന്റെ കാര്യത്തിലാണ് കൂടുതല്‍ ആളുകള്‍ ശ്രദ്ധ കാണിക്കുന്നത്.
വാസ്‌തു നോക്കി വീട് പണിതിട്ടും പലരെയും അലട്ടുന്ന പ്രശ്‌നമാണ് ചിലന്തിവല. അശുഭലക്ഷണങ്ങളുടെ സൂചനയായിട്ടാണ് ചിലന്തിവലയെ വിലയിരുത്തുന്നത്. ദാരിദ്ര്യത്തിന്റെ മുന്നോടിയായും നിര്‍ഭാഗ്യത്തിന്റെ ലക്ഷണമായും ചിലന്തിവലയെ കാണുന്നത്.
ആത്മീയതയ്‌ക്ക് കോട്ടം വരാനും മാനസികമായ ഊര്‍ജം നശിക്കാനും ചിലന്തിവലയുടെ സാന്നിധ്യം കാരണമാകും. വ്യക്തികള്‍ക്കുള്ളതു പോലെ തന്നെയാണ് വീടുകളില്‍ അനുഭവപ്പെടുന്ന ആത്മീയതയും. ചില വീടുകളില്‍ ഐശ്വര്യമുണ്ടെന്ന് പറയുന്നത് അതുകൊണ്ടാണ്.
ശാന്തതയും സമാധാനവും പ്രധാനം ചെയ്യുന്നതാകണം വീട്. എന്നാല്‍, വീടുകളില്‍ ആത്മീയത കുറയുന്നതിന്റെ സൂചനയാണ് ചിലന്തിവല. വൃത്തിയായി വീട് സംരക്ഷിച്ചാലും ചിലന്തിയുടെ ശല്ല്യം വീടുകളില്‍ കൂടുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ആവശ്യമായ പരിഹാരക്രമങ്ങള്‍ ചെയ്യുകയും ചെയ്യണം.