Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഞ്ച് കിട്ടാൻ പാടുപെടും, കെട്ടിടങ്ങൾക്കുള്ളിൽ 5ജി എത്തിക്കുന്നത് വെല്ലുവിളിയെന്ന് ട്രായ്

റേഞ്ച് കിട്ടാൻ പാടുപെടും, കെട്ടിടങ്ങൾക്കുള്ളിൽ 5ജി എത്തിക്കുന്നത് വെല്ലുവിളിയെന്ന് ട്രായ്
, തിങ്കള്‍, 24 ജനുവരി 2022 (21:04 IST)
ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള 5ജി തരംഗങ്ങള്‍ക്ക് വളരെ വേഗത്തിൽ തടസങ്ങൾ നേരിടാൻ സാധ്യതയെന്ന് ട്രായ്. നിലവിൽ 4ജി 4ജി സിഗ്നലുകള്‍ക്ക് തന്നെ പല കെട്ടിടങ്ങള്‍ക്കുള്ളിലേക്കും എത്തിക്കാന്‍ പ്രയാസം നേരിടുമ്പോൾ 5ജി സാങ്കേതികവിദ്യ കെട്ടിടങ്ങൾക്കുള്ളിലെത്തിക്കാൻ പ്രയാസമാകുമെന്നാണ് ട്രായ് പറയുന്നത്.
 
വളരെ കുറഞ്ഞ ദൂരപരിധി മാത്രം എത്തിച്ചേരാനാകുന്ന ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സിഗ്നലുകളാണ് 5ജിയിൽ ഉപയോഗിക്കുന്നത്. ഇതിനാൽ 5ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങള്‍ക്കുള്ളില്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.ട്രായ് ചെയര്‍മാന്‍ പിഡി വഗേല പറഞ്ഞു. 
 
ഇതുമായി ബന്ധപ്പെട്ട് ഒരു കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് തയ്യാറാക്കിയിട്ടുണ്ട്. ടെലികോം സേവനദാതാക്കള്‍ക്കും ഈ രംഗത്തുള്ള മറ്റ് സേവനദാതാക്കള്‍ക്കുമുള്ള നിർദ്ദേശങ്ങളാണ് ഇതിലുള്ളത്. അതേസമയം വരുമാനത്തേക്കാള്‍ കൂടുതല്‍ ഡിജിറ്റല്‍ കണക്റ്റിവിറ്റിക്കായി സംസ്ഥാനങ്ങള്‍ ശ്രമിക്കുന്ന ഒരു കാലം വഗേല പറഞ്ഞു.
 
5ജിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 8 ലക്ഷം പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇക്കാലയളവില്‍ തന്നെ ടവറുകളുടെ ഫൈബറൈസേഷന്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മന്‍ചാണ്ടിക്ക് വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കേണ്ടത് എന്തിനാണ്?