Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയം എന്ന് വിലയിരുത്തൽ

കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയം എന്ന് വിലയിരുത്തൽ
, വ്യാഴം, 9 ഏപ്രില്‍ 2020 (10:36 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമായതായി മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തൽ. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ആറുദിവസമായി പത്തിൽ താഴെയാണ് എന്നതും പുതുതയി രോഗം സ്ഥിരീകരിക്കുന്നവരേക്കൾ കൂടുതൽ രോഗ മുക്തി നേടുന്നവരാണ് എന്നതുമാണ് ആശ്വാസം നൽകുന്ന കാര്യങ്ങൾ. 
 
ലോക്ക്‌ഡൗൺ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനത്തിന് അനുസരിച്ച് മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ലോക്‌ഡൗൺ പിൻവലിക്കുന്നതോടെ മറ്റു രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ആളുകൾ കൂട്ടത്തോടെ മടങ്ങിയെത്താൻ സാധ്യതയുണ്ട്. ഇത് രോഗ വ്യാപനത്തിന് കാരണമായേക്കം എന്നും വിലയിരുത്തലുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ. സംസ്ഥാനത്ത് എത്തുന്നവരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാലിനെ 'കൊന്ന' വ്യാജൻ അറസ്റ്റിൽ