വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്‌സ്ആപ്പ് ബീറ്റ ഇൻഫോ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍. നിലവിൽ ഇത് ടെസ്റ്റിങ് ലെവലിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സാധാരണ ഒരു ഗ്രൂപ്പില്‍ ഒരു ചര്‍ച്ച നടക്കുന്നു. അതില്‍ ഗ്രൂപ്പ് അഡ്മിന് ഗ്രൂപ്പിലെ ചിലരോട് ആലോചിച്ച് തീരുമാനം എടുക്കണം ആ കാര്യങ്ങള്‍ ഗ്രൂപ്പില്‍ പരസ്യമായി പറയാന്‍ കഴിയില്ല. അപ്പോൾ അഡ്‌മിന് ഒരു കമ്യൂണിറ്റി ആരംഭിച്ച്, ഗ്രൂപ്പിലെ അംഗങ്ങളെ അതില്‍ ചേര്‍ക്കാം. ചര്‍ച്ച ചെയ്യാം. ഗ്രൂപ്പിന് പുറത്തുള്ളയാളെ ഇന്‍വൈറ്റ് ചെയ്ത് ഇതില്‍ എത്തിക്കാം എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.
ഇപ്പോഴും പരിശോധന ഘട്ടത്തിലുള്ള ഈ പ്രത്യേകത ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഒരേ സമയം അവതരിപ്പിക്കപ്പെടും.