Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാഗ്രതൈ.. പുതിയ മാൽവെയർ നിങ്ങളുടെ ഫോണിൽ നിന്നും എല്ലാം ചോർത്തും

ആൻഡ്രോ‌യ്‌ഡ്
ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ലക്ഷ്യം വെച്ച് പുതിയ ട്രോജൻ മാൽവെയറായ ബ്രറ്റ(BRATA) രംഗത്ത്. കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലീഫിയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഡിസംബറില്‍ ഈ പുതിയ മാല്വെയർ പ്രചരിക്കാൻ തുടങ്ങി. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മോഷ്‌ടിക്കുകയും ഫോണിനെ ഫാക്ടറി റീസെറ്റ് ചെയ്യുകയും എല്ലാ ഡാറ്റയും മായ്ക്കുകയും ചെയ്യുന്നതിനാല്‍ ഈ ട്രോജന്‍ ഒരു വലിയ ഭീഷണിയാണ്. 
 
2019ൽ കാസ്‌പെർസ്കിയാണ് ബ്രറ്റയെ ആദ്യമായി കണ്ടെത്തുന്നത്. ആ സമയത്ത്, ബ്രസീല്‍ ആസ്ഥാനമായുള്ളവരെയാണ് ട്രോജന്‍ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍, യുകെ, പോളണ്ട്, ഇറ്റലി, സ്‌പെയിന്‍, ചൈന, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ താമസിക്കുന്ന വ്യത്യസ്ത ഇ-ബാങ്കിങ് ഉപഭോക്താക്കളെയാണ് പുതിയ മാൽവെയർ ലക്ഷ്യമിടുന്നത്.
 
പുതിയ ബാങ്കിംഗ് ട്രോജന്‍ ഒരു ഡൗണ്‍ലോഡര്‍ വഴിയാണ് വിതരണം ചെയ്യുന്നതെന്ന് ക്ലീഫി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ഏറ്റവും പുതിയ ആന്റിവൈറസ് സൊല്യൂഷനുകളെ മറികടക്കാന്‍ പോലും കഴിഞ്ഞു.മൂന്ന് വകഭേദങ്ങളാണ് ഈ മാൽവെയറിന് നിലവിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് കാലത്തും നേട്ടം കൊയ്‌ത് സിയാൽ: രാജ്യാന്തര ‌യാത്രക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്