ദേശീയ സുരക്ഷയ്‌ക്ക് ഭീഷണി, വീഡിയോ കോൾ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

Webdunia
ഞായര്‍, 30 മെയ് 2021 (09:44 IST)
രാജ്യത്ത് വീഡിയോ കോൾ ആപ്പുകൾ വിലക്കാനുള്ള നിർദേശം കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പുതിയ ഐടി നയങ്ങൾക്കൊപ്പം വിഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നിലവിൽ അനിയന്ത്രിതമായ രീതിയിലാണ് വീഡിയോ കോൾ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. അതേസമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാനോ ഇതിനോട് പ്രതികരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
 
വാട്‌സാപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, സ്‌കൈപ്പ് വാട്ട്‌സ്ആപ്പ് തുടങ്ങിയ വിഡിയോ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് ഏതെങ്കിലും നിയമപ്രകാരമല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്പോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടികൾ. ലൈസൻസിങ് സംവിധാനം കൊണ്ടുവരികയാവും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആദ്യ പടിയായുള്ള നടപടി.
 
പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ കോള്‍ ആപ്പുകളെ വിലക്കി ഉടന്‍ കേന്ദ്രം വിജ്ഞാപനം പ്രസിദ്ധീകരിക്കും. സ്‌കൈപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ് പോലുള്ള കോളിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ലൈസൻസിങ് നടപടികൾ പൂർത്തികരിക്കാൻ സമയം അനുവദിച്ചേക്കാനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠന സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

Bihar Elections: ബിഹാറിൽ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി, പ്രഖ്യാപനം നടത്തി മഹാസഖ്യം

കേരളത്തില്‍ മദ്യനിര്‍മ്മാണം വര്‍ദ്ധിപ്പിക്കും, വിദേശത്തേക്ക് കയറ്റി അയയ്ക്കും: മന്ത്രി എം ബി രാജേഷ്

അടുത്ത ലേഖനം
Show comments