Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതുവരെ വിക്ഷേപിച്ചത് 1,500ലധികം സാറ്റലൈറ്റുകൾ, ഓഗസ്റ്റോടെ ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ്

ഇതുവരെ വിക്ഷേപിച്ചത് 1,500ലധികം സാറ്റലൈറ്റുകൾ, ഓഗസ്റ്റോടെ ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ്
, ബുധന്‍, 30 ജൂണ്‍ 2021 (19:17 IST)
ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് ഓഗസ്‌റ്റോടെ ലോകത്താകമാനം ബ്രോഡ്ബാൻഡ് സേവനം നൽകുമെന്ന് റിപ്പോർട്ട്. ഇതിനോടകം 1,500ലധികം സാറ്റലൈറ്റുകൾ കമ്പനി വിക്ഷേപിച്ചിട്ടുണ്ട്.
 
500നും ആയിരം കോടി ഡോളറിനുമിടയിലാണ്‌ ഇതിനായി നിക്ഷേപം നടത്തിയിട്ടുള്ളത്. പരിപാലനചിലാായി 200കോടി ഡോളറിലധികം ചിലവാകും. നിലവിൽ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വർധിപ്പിക്കുമെന്നും മൊബൈൽ വേൾഡ് കോൺഗ്രസിൽ മസ്‌ക് പറഞ്ഞു. ഇതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തിയിട്ടുണ്ട്. സാമ്പ്രദായിക ഫൈബർ, വയർലെസ് നെറ്റ് വർക്കുകൾ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇലോൺ മസ്ക് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിങ്ക്‌ഡ്ഇനിൽ വിവരച്ചോർച്ച, 92 ശതമാനം ഉപഭോക്താക്കളുടെ വിവരങ്ങളും ചോർന്നെന്ന് റിപ്പോർട്ട്