Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ ആരുടേയും ഭൂമിയില്‍ അവകാശം പറയില്ല, ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കുകയുമില്ല: ചൈനക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Rajnath Singh

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 നവം‌ബര്‍ 2021 (16:40 IST)
ഇന്ത്യ ആരുടേയും ഭൂമിയില്‍ അവകാശം പറയില്ലെന്നും ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കുകയുമില്ലെന്നും ചൈനക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്. ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനങ്ങള്‍ക്ക് തക്ക മറുപടി ഇന്ത്യ നല്‍കിയട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യവരിച്ച സൈനികരുടെ പേരുകള്‍ ചേര്‍ത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്. അതേസമയം അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂട്ടാനിലും ഗ്രാമങ്ങൾ നിർമിച്ച് ചൈന: കടന്നുകയറ്റം ദോക്‌ലാം മേഖലയിൽ