Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശല്യം ചെയ്യുന്ന സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം !; തകര്‍പ്പന്‍ ഫീച്ചറുമായി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ സ്നൂസ് ബട്ടണ്‍!

ശല്യം ചെയ്യുന്ന സുഹൃത്തുക്കളെ അനിശ്ചിത കാലത്തേയ്ക്ക് മ്യൂട്ട് ചെയ്യാം !; തകര്‍പ്പന്‍ ഫീച്ചറുമായി ഫേസ്ബുക്ക്
, ശനി, 16 ഡിസം‌ബര്‍ 2017 (16:04 IST)
ശല്യക്കാരായ സുഹൃത്തുകളെ അകറ്റി നിര്‍ത്തുന്നതിനുള്ള പുതിയ മാര്‍ഗവുമായി ഫേസ്ബുക്ക്. ഫേസ്ബുക്കില്‍ സ്ഥിരം ശല്യക്കാരായ സുഹൃത്തുക്കളേയും ഫേസ്ബുക്ക് പേജ്, ഗ്രൂപ്പ് എന്നിങ്ങനെയുള്ളവയേയും 30 ദിവസത്തേയ്ക്ക് മ്യൂട്ട് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവുമായാണ് ഫേസ്ബുക്ക് എത്തുന്നത്. അടുത്ത ആഴ്ചയോടെ ഈ ഫീച്ചര്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
ഒരു വ്യക്തിയെ അണ്‍ഫോളോ ചെയ്യുന്നതിനോട് സമാനമായ തരത്തിലുള്ള നിയന്ത്രണങ്ങളാണ് മ്യൂട്ട് ചെയ്യുന്നതോടെ ലഭ്യമാകുക. അണ്‍ഫ്രണ്ട് ചെയ്യാതെ തന്നെ ഒരു വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നോ പേജില്‍ നിന്നോ ലഭിക്കുന്ന അപ്ഡേറ്റുകള്‍ നിയന്ത്രിക്കുകയാണ് ഈ ഒപ്ഷനിലൂടെ ചെയ്യുന്നത്. കഴിഞ്ഞ സെപ്തംബറില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ ഫീച്ചറാണ് എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്നത്. 
 
അണ്‍ഫോളോ ചെയ്യുന്നതിന് പകരമായി പ്രൊഫൈലില്‍ സ്നൂസ് എന്ന ബട്ടണ്‍ ഒരു കൂടി പ്രത്യക്ഷപ്പെടും. ആ ബട്ടണിലായിരിക്കും മ്യൂട്ട് ചെയ്യേണ്ട കാലയവ് രേഖപ്പെടുത്തിയിട്ടുണ്ടാകുക. ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ മൂലം ബുദ്ധിമുട്ടുന്ന ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നീക്കം. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഉള്‍പ്പെടെയുള്ള അലര്‍ട്ടുകളും ഇതോടെ ന്യൂസ് ഫീഡില്‍ ലഭ്യമാകുന്നത് ഇല്ലാതാവുകയും ചെയ്യും.
 
ഫേസ്ബുക്ക് പ്രൊഫൈലിന്റെ വലതുഭാഗത്ത് മുകളിലായിട്ടുള്ളാ ഡ്രോപ്പ് ഡൗണ്‍ മെനുവിലാണ് ഈ ഓപ്ഷന്‍ പ്രത്യക്ഷപ്പെടുക. പ്രൊഫൈലില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ ആവശ്യമില്ലെന്ന് കരുതുന്ന വ്യക്തിയെ സ്ഥിരമായി അണ്‍ഫ്രണ്ട് ചെയ്യുകയോ അണ്‍ഫോളോ ചെയ്യുകയോ ചെയ്യുന്നതിന് പകരമായി 30 ദിവസത്തേയ്ക്ക് നോട്ടിഫിക്കേഷനുകള്‍ ബ്ലോക്ക് ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. 
 
അതേസമയം സ്നൂസ് ചെയ്യുന്ന വ്യക്തികള്‍ക്ക് ഇത് അറിയാന്‍ കഴിയില്ല എന്നതും ഈ ഓപ്ഷന്റെ പ്രധാന സവിശേഷതയാണ്.ഫേസ്ബുക്കില്‍ നിരന്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും കമന്‍റ് ചെയ്തുമെല്ലാം ശല്യമാകുന്ന സുഹൃത്തുക്കളില്‍ നിന്നും അനാവശ്യ പോസ്റ്റുകള്‍ മൂലം ബുദ്ധിമുട്ടിക്കുന്ന ഗ്രൂപ്പുകളില്‍ നിന്നും താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധവിക്കുട്ടിയെ ശാരീരികമായി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയാക്കിയെന്ന് ആരോപണം!