Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്‌ത് ഫേസ്‌ബുക്ക്

ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്‌ത് ഫേസ്‌ബുക്ക്
, ചൊവ്വ, 2 നവം‌ബര്‍ 2021 (21:05 IST)
ഐടി നിയന്ത്രണ‌നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്ന് ഫേസ്‌ബുക്ക് മാതൃകമ്പനിയായ മെറ്റായുടെ കീഴിലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏകദേശം 3 കോടി പോസ്റ്റുകൾ നീക്കം ചെയ്‌തതായി റിപ്പോട്ട്. 2021 ഐടി റൂള്‍സിന് അനുസൃതമായി ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ നിന്നും 2.69 കോടി പോസ്റ്റുകളും, ഇന്‍സ്റ്റഗ്രാമില്‍ നിന്നും 32 ലക്ഷം പോസ്റ്റുകളും ഡിലീറ്റ് ചെയ്‌തുവെന്നാണ് കണക്ക്.
 
കമ്പനിയുടെ തന്നെ ഓട്ടോമേറ്റീവ് ടൂള്‍ ഉപയോഗിച്ചാണ് മൂന്നുകോടി പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ ഉപഭോക്താക്കളുടെ പരാതിയിലും പോസ്റ്റുകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഐടി നിയമം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ അടക്കം നിയമിച്ച ഫേസ്ബുക്ക് പ്രസിദ്ധീകരിക്കുന്ന നാലാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
നീക്കം ചെയ്‌തതിൽ 33,600 പോസ്റ്റുകൾ വിദ്വേഷപ്രകടനത്തെ തുടർന്നുള്ളവയാണ്. നഗ്നത, ലൈംഗികത എന്നീ ആരോപണങ്ങളില്‍ 516,800 പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവംബറില്‍ അസാധാരണ മഴയ്ക്ക് സാധ്യത ! മുന്നറിയിപ്പ്