Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ ഐ മസ്കിനെ സമ്പന്നനാക്കുമായിരിക്കും, ദശലക്ഷം പേർക്കെങ്കിലും തൊഴിൽ ഇല്ലാതെയാകും മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ് ഫാദർ

Elon Musk

അഭിറാം മനോഹർ

, ബുധന്‍, 5 നവം‌ബര്‍ 2025 (17:44 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മത്സരം ഇലോണ്‍ മസ്‌കിനെ പോലുള്ള ടെക് രംഗത്തെ കോടീശ്വരന്മാരെ കൂടുതല്‍ സമ്പന്നരാക്കി മാറ്റുമെന്നും എന്നാല്‍ അതേസമയം ഓട്ടോമേഷന്‍ കാരണം ദശലക്ഷകണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും എ ഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍. 
 
എ ഐയ്ക്ക് വിദ്യഭ്യാസരംഗത്തും ആരോഗ്യരംഗത്തും അതിശയകരമായ നല്ല കാര്യങ്ങള്‍ ചെയ്യാനാകും. എന്നാല്‍ എ ഐ ഭീഷണിയാകാന്‍ കാരണം അത് മസ്‌കിനെ പോലുള്ളവരെ കൂടുതല്‍ ധനികരാക്കുകയും ധാരാളം ആളുകളുടെ തൊഴില്‍ ഇല്ലാതെയാക്കുകയും ചെയ്യും. ബ്ലൂംബര്‍ഗ് ടെലിവിഷന്റെ വാള്‍ സ്ട്രീറ്റ് വീക്ക് പ്രോഗ്രാമിന് നല്‍കിയ അഭിമുഖത്തിലാണ് നൊബേല്‍ സമ്മാന ജേതാവായ ഹിന്റണ്‍ എ ഐ മൂലം വലിയ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്. ആഗോളതലത്തില്‍ ടെക് കമ്പനികള്‍ വ്യാപകമായ പിരിച്ചുവിടലുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഹിന്റണിന്റെ പ്രസ്താവന.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓപ്പറേഷന്‍ സര്‍ക്കാര്‍ ചോരി'; ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ 25 ലക്ഷം കള്ളവോട്ടുകള്‍, വീണ്ടും രാഹുല്‍