Publish Date: Wed, 07 Jun 2023 (21:05 IST)
Updated Date: Wed, 07 Jun 2023 (21:10 IST)
എ ഐ ഫീച്ചറുകള്‍ ഉള്‍പ്പടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ജെമെയില്‍.ജിമെയിലിന്റെ മൊബൈല്‍ ആപ്പിലാണ് പുതിയ ഫീച്ചറുകള്‍ ലഭ്യമാവുക. ജിമെയിലിലെ സെര്‍ച്ച് കൂടുതല്‍ കൃത്യതയുള്ളതാകാന്‍ ഇത് സഹായിക്കും. ജിമെയിലില്‍ ഇന്‍ബോക്‌സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും.
ഉപഭോക്താക്കള്‍ എന്താണ് തിരയുന്നതെന്ന് മനസിലാക്കി അതുമായി ബന്ധപ്പെട്ട പഴയതും പുതിയതുമായ ഇമെയിലുകള്‍ കാണിക്കുകയും ചെയ്യും. ഇമെയിലില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകള്‍ പെട്ടെന്ന് കണ്ടുപിടിക്കുന്നതിനും പുതിയ സംവിധാനം ഉപകരിക്കും. രണ്ടാഴ്ച്ചക്കുള്ളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.