Publish Date: Wed, 10 Aug 2022 (18:52 IST)
Updated Date: Wed, 10 Aug 2022 (18:57 IST)
മണി ട്രാൻസ്ഫർ എളുപ്പമാക്കാൻ ഗൂഗിൾ പേ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണം കൈമാറാൻ കഴിയുന്ന പുതിയ സംവിധാനമാണ് ഗൂഗിൾ പേ കൊണ്ടുവന്നിരിക്കുന്നത്. പിഒഎസ് മെഷീൻ്റെ തൊട്ടടുത്ത് ഫോണൊന്ന് കാണിക്കുക മാത്രമാണ് ഇനി പേയ്മെൻ്റ് നടത്താനായി ചെയ്യേണ്ടത്.
പേയ്മെൻ്റ് വിൻഡോ ഇതോടെ ഗൂഗിൾ പേയിൽ തെളിയും. തുക സ്ഥിരീകരിക്കുകയും യുപിഐ പിൻ നൽകുകയും ചെയ്താൽ പണം കൈമാറാം. നേരത്തെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ ഫോൺ നമ്പർ നൽകിയോ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാമായിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നത്.