ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൻ്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടൂന്നതെന്നും ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയതെന്നും ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആര്യ പറയുന്നു.
ആര്യ രാജേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
മലയാളത്തിന് മണ്ണിന്റെ മണമുള്ള പാട്ടുകൾ സമ്മാനിച്ച നഞ്ചിയമ്മ. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയത്. ആദ്യമായാണ് ഇന്നലെ അമ്മയെ പരിചയപ്പെട്ടത്.
പൊതു സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം തദ്ദേശീയ ജനതയെയും ചേർത്തുപിടിക്കുന്നതിന് തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം നഞ്ചിയമ്മയുമായി വേദി പങ്കിട്ടു.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ നഞ്ചിയമ്മക്ക് കഴിയട്ടെ.