Publish Date: Tue, 21 May 2019 (14:05 IST)
Updated Date: Tue, 21 May 2019 (14:09 IST)
നടനും പത്തനാപുരം എം എൽ എയുമായ ഗണേഷ് കുമാറിന്റെ രണ്ടാം വിവാഹവും പരാജയമെന്ന് റിപ്പോർട്ടുകൾ. സിനിമയിലും രാഷ്ട്രീയത്തിലും ശോഭിച്ച നടനാണെങ്കിലും അദ്ദേഹത്തിന് പക്ഷേ, കുടുംബ ജീവിതത്തിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ ഭാര്യ യാമിനി തങ്കച്ചിയുമായി ഉള്ള ഇരുപത് വര്‍ഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ചാണ് ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ആയിരുന്ന ബിന്ദു മേനോനെ വിവാഹം ചെയ്തത്.
2013ല്‍ ആദ്യ വിവാഹ മോചനം നേടിയ ഗണേഷ് കുമാര്‍, 2014ല്‍ ആയിരുന്നു ബിന്ദുവിനെ ജീവിത പങ്കാളിയാക്കിയത്. ബിന്ദുവുമായിട്ടുള്ള വിവാഹവും ഇപ്പോൾ വേർപിരിയലിന്റെ വക്കിലാണെന്നാണ് പാപ്പരാസികൾ കണ്ടു പിടിച്ചിരിക്കുന്നത്.
സ്വന്തമായി ബിസിനസ് നടത്തുകയാണ് ബിന്ദു. എന്നാൽ, ഗണേഷ് കുമാറും ബിന്ദുവും തമ്മിൽ രസത്തിലല്ലെന്നും അവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗണേഷ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഗണേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് ബിന്ദു അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിനെ മർദ്ദിച്ചുവെന്നും ഇതേ തുടർന്ന് ഗണേഷ് കുമാറുമായി പിണങ്ങിയ ബിന്ദു ഇപ്പോള്‍, പാലക്കാട് സ്വന്തം വീട്ടിലേക്ക് താമസം മാറ്റി എന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
webdunia
Publish Date: Tue, 21 May 2019 (14:05 IST)
Updated Date: Tue, 21 May 2019 (14:09 IST)