Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെൽഫി എടുക്കാൻ ഈ ആപ്പുകളാണോ ഉപയോഗിക്കുന്നത് ? എങ്കിൽ എട്ടിന്റെ പണി കിട്ടും !

സെൽഫി എടുക്കാൻ ഈ ആപ്പുകളാണോ ഉപയോഗിക്കുന്നത് ? എങ്കിൽ എട്ടിന്റെ പണി കിട്ടും !
, ശനി, 21 സെപ്‌റ്റംബര്‍ 2019 (19:29 IST)
സെൽഫി എടുക്കുന്നതിനായി പല തരത്തിലുള്ള ആപ്പുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ചിത്രങ്ങൾ ഭംഗിയാക്കുന്നതിനുള്ള പ്രത്യേക ഫീച്ചറുകൾക്കും ഫിൽറ്ററുകൾക്കും വേണ്ടിയാണ് ഇത്. എന്നാൽ ഇത്തരത്തിലുള്ള ആപ്പുകൾ നമ്മുടെ ഫോണുകൾക്ക് എത്രത്തോളം ഭീഷണിയാണ് എന്ന് നമ്മൾ ചിന്തിക്കാറില്ല.
 
സെൽഫി ക്യാമറ ആപ്പുകൾ എന്ന പേരിൽ സ്മാർട്ട്‌ഫോണിൽനിന്നും വിവരങ്ങൾ ചോർത്തുന്നതിനും പസസ്യ വിതരണത്തിനായും ഉള്ള മാൽവെയറുകൾ ചില ആപ്പുകളിൽ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. ഗൂഗിൾ പ്ലേ സ്റ്റോറിലെ സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ എന്നീ ആപ്പുകളാണ് ഉപയോക്താക്കളുടെ സ്വകാര്യതക്ക് ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.
 
ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ പ്രത്യേക ഐക്കണുകളും പ്രോഗ്രാമുകളും ഇൻസ്റ്റാൾ ചെയ്യപ്പെടുന്നു. ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താൽ പോലും ഇവ ഉപയോതാക്കൾ അറിയാതെ രഹസ്യമായി പ്രവർത്തിക്കും. ഇതിലൂടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതായും വിവരങ്ങൾ ചോർത്തുന്നതായുമാണ് വാന്‍ഡേര സെക്യൂരിറ്റി റിസര്‍ച്ച് ടീം കണ്ടെത്തിയത്. ട്രോജന് സമാനമായ വൈറസ് സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് ക്യാം സ്കാനർ ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഗൂഗിൾ നിക്കം ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ ധോണിയുടെപക്കൽ മാത്രം, ജീപ്പിന്റെ കരുത്തൻ ഗ്രാൻഡ് ചെറോക്കി ട്രാക്‌ഹോക്കിൽ ക്യാപ്റ്റൻ കൂളും ഭാര്യയും !