Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടക്കാവുന്ന 5G സ്മാർട്ട്ഫോൺ ഉടൻ; ഈ വർഷം സ്മാർട്ട്ഫോൺ വിപണിയിൽ ഹുവായ് തരംഗമാകും !

മടക്കാവുന്ന 5G സ്മാർട്ട്ഫോൺ ഉടൻ; ഈ വർഷം സ്മാർട്ട്ഫോൺ വിപണിയിൽ ഹുവായ് തരംഗമാകും !
, വ്യാഴം, 7 ഫെബ്രുവരി 2019 (15:50 IST)
ഫോൾഡബിൾ സ്മാർട്ട്ഫോണിiനെ ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതക്കളായ ഹുവായി. സാംസങ് ഷവോമി എന്നീ കമ്പനികളും ഫോൾഡബിളും സ്മാർട്ട്ഫോണിനെ വിപണിയിൽ എത്തിക്കുന്നുണ്ട് എങ്കിലും ഇവരിൽനിന്നും വ്യത്യസ്തമായി 5G സ്മാർട്ട്ഫോണിനെയാവും ഹുവായി വിപണിയിൽ എത്തിക്കുക എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.  
 
ബാഴ്സലോണയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിൽ ഫെബ്രുവരി 24ന് ഫോണിനെ ആഗോള വിപണിയിൽ അവതരിപ്പിക്കാനാണ് ഹുവായി ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യം ഏത് വിപണിയിലായിരിക്കും സ്മാർട്ട്ഫോണിനെ വിൽപ്പനക്കെത്തിക തുടങ്ങയ വിവരങ്ങൾ ഹുവായി ഇതേ വരെ പുറത്തുവിട്ടിട്ടില്ല.
 
7.2 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയായിരിക്കും പുതിയ ഫോൾഡബിൾ 5G സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. ഹുവായിയുടെ തന്നെ ഹൈസിലിക്കൺ കിരിൻ പ്രോസാസറായിരിക്കും ഫോണിന് കരുത്ത് പകരുക. 5G നെറ്റ്‌വർക്ക് സാധ്യമാക്കുന്നതിനായി ബലോംഗ് 5000 മോഡമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഗൺ ആർ എന്നാൽ സാധാരണക്കാരന്റെ വാഹനം