Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാറ്റലൈറ്റ് ഇന്റർനെറ്റ്: സ്പേസ് കോം പോളിസിക്ക് ഏപ്രിലിൽ സർക്കാർ അംഗീകാരം നൽകിയേക്കും

സാറ്റലൈറ്റ് ഇന്റർനെറ്റ്: സ്പേസ് കോം പോളിസിക്ക് ഏപ്രിലിൽ സർക്കാർ അംഗീകാരം നൽകിയേക്കും
, തിങ്കള്‍, 7 മാര്‍ച്ച് 2022 (20:05 IST)
ഇന്ത്യയുടെ സ്പേസ് കോം പോളിസിക്ക് ഏപ്രിലോടെ സർക്കാർ അംഗീകാരം നൽകിയേക്കുമെന്ന് ഇന്ത്യൻ സ്പേ‌സ് അസോസിയേഷൻ ഡയറക്‌ടർ ജനറൽ ലഫ്‌റ്റനന്റ് ജനറൽ അനിൽ ഭട്ട്.
 
പ്രാദേശിക ഉപഗ്രഹ കമ്പനികള്‍ക്ക് ബഹിരാകാശ ഉപഗ്രഹങ്ങള്‍ വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകള്‍, അനുമതികള്‍, അംഗീകാരങ്ങള്‍ എന്നിവ സംബന്ധിച്ച മാർഗനിർദേശങ്ങളും ചട്ടങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ സ്പേസ്‌കോം നയം.
 
ഇതോടെ ലോ-എര്‍ത്ത് ഓര്‍ബിറ്റ്, മീഡിയം എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹ വ്യൂഹത്തില്‍ നിന്നുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിക്ക് അനുമതി ലഭിക്കും.നിലവില്‍ ജിയോ സ്‌റ്റേഷനറി ഉപഗ്രഹങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് മാത്രമാണ് അനുവാദമുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വത്ത് തർക്കം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ചുകൊന്നു