സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ വെടിവെച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജുകുര്യനാണ് മരിച്ചത്. സഹോദരൻ ജോർജ് ആണ് വെടിവെച്ചത്. മറ്റൊരു സഹോദരനായ മാത്യു സ്കറിയയ്ക്കും വെടിയേറ്റു.
പരിക്കേറ്റ സഹോദരനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രഞ്ജുവിനാണ് തലയിലാണ് വെടികൊണ്ടത്. രഞ്ജു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു.