Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് വർഷത്തിനുള്ളിൽ ചന്ദ്രനിൽ ഇന്ത്യ ഫാക്ടറി സ്ഥാപിക്കും

പത്ത് വർഷത്തിനുള്ളിൽ ചന്ദ്രനിൽ ഇന്ത്യ ഫാക്ടറി സ്ഥാപിക്കും
, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (14:39 IST)
അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ചന്ദ്രനിൽ ആസ്ഥാനം സ്ഥാപിക്കുമെന്ന് മുൻ ഡിആർഡിഒ ശാസ്ത്രജ്ഞൻ എ ശിവതാണുപിള്ള. ദൂർ ദർശൻ ന്യൂസിന്റെ 'വാർ ആൻഡ് പിസ്' എന്ന പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ബഹിരാകാശ രംഗത്ത് മേൽക്കൈ നേടിയ നാല് രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു.    
 
സൗരയൂധത്തിലെ മറ്റു ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായിരിക്കും ചന്ദ്രനിലെ ഇന്ത്യയുടെ ആസ്ഥാനം. അമൂല്യമായ അസംസ്‌കൃത വസ്ഥുക്കളും ഹീലിയം 3യും വേർതിരിച്ചെടുത്ത് ഭൂമിയിലേക്കയക്കാൻ ചന്ദ്രനിൽ ഫാക്ടറി സ്ഥാപിക്കാൻ ഇന്ത്യക്കാവും. ഭൂമിയിൽ ഊർജത്തിനായി ഉപയോഗിക്കാവുന്ന പുതിയ വസ്ഥുവായി ഹീലിയം 3 മാറും. 
 
അമേരിക്കയും റഷ്യയും ചൈനയും ചന്ദ്രനിൽ ആസ്ഥാനം സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയും ഈ നേട്ടത്തിനായി പ്രശ്രമിക്കും എന്നും എ ശിവതാണുപിള്ള പറഞ്ഞു. ബ്രഹ്മോസ് മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് എ ശിവതാണുപിള്ള 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചിദംബരവും മോദിയും’; മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പ് വൈറൽ