രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ ധനകാര്യമന്ത്രി പി. ചിദബരവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണെന്ന് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് ബിജിന്‍ ദാസ് അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിയത്.
അസമില്‍ നിന്നുള്ള ബിജന്‍ ദാസി (55)നെയാണ് അലഹബാദിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ ആറിനാണ് ബിജന്‍ ദാസ് പ്രയാഗ് ഹോട്ടലില്‍ മുറിയെടുത്തത്. റൂമെടുത്തതിനു ശേഷം ഇയാളെ പുറത്തുകാണാതായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ റൂം പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ബിജനെ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും സ്വന്തം ശവസംസ്‌കാരച്ചടങ്ങിനായി 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും ലഭിച്ചു.
നിലവിൽ രാജ്യത്തുള്ള സാമ്പത്തികസ്ഥിതി തന്റെ ജീവിതത്തെ തന്നെപ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഇതേതുടർന്നാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുട് പൂർണ ഉത്തരവാദിത്തം മോദി സർക്കാരിനാണെന്നും സാമ്പത്തിക നിലയുടെ തകർച്ചയ്ക്ക് കാരണം പി. ചിദംബരത്തിന്റെ നടപടികളാണെന്നും കത്തിലുണ്ട്.