Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Instagram

അഭിറാം മനോഹർ

, ബുധന്‍, 23 ജൂലൈ 2025 (18:59 IST)
ഇന്നത്തെ തലമുറയിലും എന്തിന് നമ്മുടെ അച്ഛനമ്മമാരിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വളരെയധികം ഉയര്‍ന്ന അവസ്ഥയിലാണ്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം അവസാനിക്കാതെ സ്‌ക്രോള്‍ ചെയ്ത് കാണാവുന്ന റീലുകള്‍ക്കും ഷോര്‍ട്‌സുകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയാണുള്ളത്. ഇപ്പോഴിതാ ഒരുപടി കൂടി കടന്ന് സ്‌ക്രോള്‍ ചെയ്യാതെ തന്നെ അടുത്ത വീഡിയോ ആരംഭിക്കുന്ന തരത്തില്‍ ഓട്ടോമാറ്റിക് സ്‌ക്രോളിങ് ഓപ്ഷനെന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.

റീലുകളോ വീഡിയോയുടെ ഉള്ളടക്കമോ കാണാന്‍ ധാരാളം സമയം ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് സഹായകരമാണ് പുതിയ ഫീച്ചര്‍. ഉപഭോക്താക്കള്‍ക്ക് ഇന്‍സ്ഗ്രാമിന്റെ ക്രമീകരണങ്ങളില്‍ ഓട്ടോ സ്‌ക്രോള്‍ ഫീച്ചര്‍ ഓണ്‍ ആക്കാനോ ഓഫ് ആക്കാനോ ഉള്ള സൗകര്യവും ആപ്പ് ഒരുക്കിയിട്ടുണ്ട്.
 
 നിലവില്‍ ചില ഉപഭോക്താക്കള്‍ക്ക് മാത്രമെ ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളു.ഓട്ടോ സ്‌ക്രോള്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം ഇനിമുതല്‍ അടുത്ത റിലീനായി സൈ്വപ്പ് ചെയ്യേണ്ടതില്ല. ഈ ഫീച്ചര്‍ സോഷ്യല്‍ മീഡിയ രംഗത്ത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നാണ് മെറ്റ കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളില്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലും ഈ ഫീച്ചര്‍ ലഭ്യമാകും. അതേസമയം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്താവിന്റെ പ്രായം കണക്കാക്കി മാത്രം കണ്ടന്റുകള്‍ നല്‍കുന്നതിനുള്ള പദ്ധതിയും മെറ്റ അണിയറയില്‍ നടപ്പിലാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ