Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയച്ച സന്ദേശങ്ങൾ ഇനി ഫെയിസ്ബുക്ക് മെസഞ്ചറിലും ഡിലീറ്റ് ചെയ്യാം

അയച്ച സന്ദേശങ്ങൾ ഇനി ഫെയിസ്ബുക്ക് മെസഞ്ചറിലും ഡിലീറ്റ് ചെയ്യാം
, വെള്ളി, 9 നവം‌ബര്‍ 2018 (20:06 IST)
അബദ്ധത്തിൽ അയച്ച സന്ദേശത്തെക്കുറിച്ച് ഓർത്ത് ഇനി വിഷമിക്കേണ്ട. വാട്ട്സ്‌ആപ്പിന് പിന്നാലെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഉപയോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് ഫെയിസ്ബുക്ക് മെസഞ്ചർ. അയച്ച് പത്ത് മിനിറ്റിനുള്ള സന്ദേശം ഡിലീറ്റ് ചെയ്യാനാകുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
 
ഇതോടെ അയക്കുന്ന ആളിൽനിന്നും സന്ദേശം ലഭിച്ച ആളിൽ നിന്നും മെസേജ് ഡിലീറ്റ് ചെയ്യപ്പെടും. എന്നാൽ വാട്ട്സ്‌ആ‍പ്പിലെ മെസേജ് ഡിലീറ്റിംഗ് സംവിധാനത്തിൽ മെസേജ് ഡില്ലിറ്റ് ചെയ്യപ്പെട്ടതായി കാണിക്കും. ഇതേ തരത്തിൽ തന്നെയാവുമോ മെസഞ്ചറിലും ഡിലീറ്റിംഗ് സംവിധാനം ഒരുക്കുക എന്ന കാര്യം വ്യക്തമല്ല.
 
സംവിധാനം എന്നുമുതൽ നിലവിൽ വരും എന്ന കാര്യവും ഫെയിസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഫെയിസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം നൽകിയിരുന്ന സംവിധാനമാണ് ഇപ്പോൾ മുഴുവൻ ഉപയോക്താക്കൾക്കും നൽകാനായി തയ്യാറെടുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബന്ധുക്കൾ തമ്മിലുള്ള വഴക്കിൽ ബലിയാടായത് കൊച്ചുമകൾ; നാലുവയസുകാരി കൈക്കോട്ടുകൊണ്ട് തലക്കടിയേറ്റ് മരിച്ചു