Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂട്യൂബിൽ ഈ ഫീച്ചർ ഇനിയുണ്ടാവില്ല !

യൂട്യൂബിൽ ഈ ഫീച്ചർ ഇനിയുണ്ടാവില്ല !
, ശനി, 1 ഡിസം‌ബര്‍ 2018 (18:03 IST)
സമൂഹ്യ മാധ്യമങ്ങൾ ഓരോന്നായി പുതിയ മാറ്റങ്ങൾക്ക് വരുത്തുന്നതിന് പിന്നാലെ യുട്യൂബിലും പരിഷ്കാരങ്ങൾക്ക് ഒരുങ്ങുകയാണ്. യൂട്യൂബിന്റെ ഡെസ്ക്ടോപ്പ് പതിപ്പിൽ ഉതേവരെ ഉണ്ടായിരുന്ന അനോട്ടേഷൻ എന്ന ഫീച്ചർ ഇനി മുതൽ ലഭ്യമാകില്ല എന്ന് യൂട്യൂബ് അധികൃതർ വ്യക്തമാക്കി.
 
വീഡിയോ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ വീഡിയോടനുബന്ധിച്ച മറ്റു ലിങ്കുകൾ കൂടി സ്ക്രീനിൽ ദൃശ്യമാകുന്നതിനാണ് യൂട്യൂബ് ഈ സംവിധാനത്തിന് രൂപം നൽകിയത്. എന്നാൽ വിഡിയോകൾ കാണുന്നതിന് ഇത് തടസം സൃഷ്ടിക്കുന്നതിനാൽ ഈ സംവിധാനം ഒഴിവാക്കണം എന്ന് നേരത്തെ തന്നെ ഉപയോക്താക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. 
 
ഈ അവശ്യം കണക്കിലെടുത്താണ് യുട്യൂബ് അനോട്ടേഷൻ ഒഴിവാക്കാൻ തീരുമാനിച്ചത്. 2019ഓടുകൂടി യൂട്യൂബിനെ മൊത്തത്തിൽ നവീകരിക്കുന്നതിന്റെകൂടി ഭഗമായാണിത്. 2019 ജനുവരി 15 മുതൽ  യുട്യൂബിൽ വലിയ മാറ്റങ്ങൾ വരും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോണി കടുത്ത സാമ്പത്തിക നഷ്ടത്തിൽ, ഷോ‍റൂമുകൾ അടച്ചുപൂട്ടുന്നു !