Webdunia - Bharat's app for daily news and videos

Install App

ഞെട്ടിക്കുന്ന ഓഫറുകളുമായി ജിയോയുടെ ജിഗാഫൈബർ ഉടനെത്തും !

Webdunia
തിങ്കള്‍, 15 ജൂലൈ 2019 (19:55 IST)
ടെലികോം രംഗത്തേക്ക് കടന്നുവന്നതുമുതൽ ജിയോയെ വെല്ലാൻ മറ്റാർക്കും സാധിക്കുന്നില്ല. ജിയോയുടെ പ്രഭാവത്തിൽ പല കമ്പനികളും നഷ്ടം നേരിടുകയാണ്. ബ്രോഡ്ബാൻഡ് ഹോം ടിവി രംഗത്തും വിപ്ലവം തീർക്കാൻ അവസാനവട്ട തയ്യാറെടുപ്പിലാണ് ജിയോ. ജിയോയുടെ ജിഗാഫൈബറിന്റെ കൂടുതൽ ഓഫറുകളും നിരക്കുകളും ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
4500രൂപക്കും 2500രൂപക്കും കണക്ഷനുകൾ ലഭ്യമായിരിക്കും. 4500 രൂപയുടെ കണക്ഷനിൽ കൂടുതൽ ഫീച്ചറുകളും വേഗതയുമുള്ള ഡിവൈസാണ് നൽകുക. വെറും 600 രൂപയാണ് 50 എംബിപെർ സെക്കൻ ബ്രോഡ്ബാൻഡ് പ്ലാനിന് മാസം തോറും ഈടാക്കുക. 100 എംബിപെർസെക്കൻഡ് പ്ലാനിന് 1000രൂപയായിരിക്കും പ്രതിമാസം ചാർജ്. എല്ലാ പ്ലാനുകൾക്കൊപ്പവും ജിയോ ഹോം ടിവി, ജിയോ ലാൻഡ്‌ലൈൻ കോൾ എന്നിവ സൗജന്യമായി നൽകും.
 
ഗിഗാഫൈബറിനൊപ്പം ലഭിക്കുന്ന ഒപ്ടികൽ നെറ്റ്‌വർക്ക് ടെർമിനൽ (ഒഎൻടി) റൗട്ടർ വഴി സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ തുടങ്ങി 40ഓളം ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാൻ സാധിക്കും. ഇതോടെ ഒറ്റ കണക്ഷനിൽ തന്നെ നിരവധി ഡിവൈസുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. 600 ചാനലുകൾ ജിയോ ഹോം ടിവിയിൽ ലഭ്യമായിരിക്കും. മറ്റു സ്മാർട്ട് ഹോം സർവീസുകൾ അധിക ചാർജ്ജ് നൽകി ലഭ്യമാക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments