3ഡി ഇന്ററാക്ഷൻ ഹോളോഗ്രാഫിക് വീഡിയോ കോളും ഉൾപ്പടെ സാധ്യമാക്കുന്നന്ന സ്മാര്‍ട്ട് ഗ്ലാസ് വിപണിയില്‍ എത്തിയ്ക്കാൻ റിലയൻസ് ജിയോ. കമ്പനിയുടെ 2020 വാർഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് റിലയന്‍സ് 'ജിയോ ഗ്ലാസ്' പ്രഖ്യാപിപ്പിച്ചത്. ഗൂഗിള്‍ ഗ്ലാസിന് സമാനമായ സ്മാര്‍ട്ട് ഗ്ലാസുകളാണ് റിലയന്‍സ് വിപണിയിലെത്തിയ്ക്കുക. ഒറ്റ കാഴ്ചയിൽ സാധാരണ വേഫേർസ് ഗ്ലാസ് എന്ന് തോന്നുമെങ്കിലും വമ്പൻ ഫീച്ചറുകളാണ് ഇതിലുള്ളത്.
ഗ്ലാസിന്റെ മുൻ വശത്ത് ക്യാമറ സജീകരിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണുമായി ബന്ധിപ്പിയ്ക്കുന്നതോടെ 3D സപ്പോർട്ട് ചെയ്യുന്ന അപ്പ്ലിക്കേഷനുകളുടെ വിശ്വൽ സൗണ്ട് ഇന്റർഫേസായി ജിയോ ഗ്ലാസ് പ്രവാർത്തിയ്ക്കും. ജിയോയുടെ തന്നെ 25 ഓളം ആപ്പുകൾ ജിയോ ഗ്ലാസ് സപ്പോർട്ട് ചെയ്യും, സ്മാർട്ട് ക്ലാസ് റൂമായി തന്നെ ഈ ജിയോ ഗ്ലാസ് ഉപയോഗപ്പെടുത്താം, 3ഡി ഹോളോഗ്രാഫുകളോട് കൂടി വീഡിയോ കോളുകള്‍, ക്ലാസ്, മീറ്റിങ്ങുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ ജിയോ ഗ്ലാസിലൂടെ സാധിയ്ക്കും. 75 ഗ്രാം മാത്രമാണ് ജിയോ ഗ്ലാസിന്റെ ഭാരം.