Publish Date: Tue, 28 Mar 2023 (18:30 IST)
Updated Date: Tue, 28 Mar 2023 (18:33 IST)
ക്രിക്കറ്റ് പ്രേമികൾക്കായി പ്രത്യേകപ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ പ്ലാനുകളും അവതരിപ്പിച്ച് ജിയോ. ഐപിഎൽ 2023ന് മുന്നോടിയായാണ് പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 219 രൂപ, 399 രൂപ,999 രൂപ എന്നിങ്ങനെയാണ് അൺലിമിറ്റഡ് പാക്കുകളുടെ നിരക്ക്. 3 ജിബി ഡാറ്റയും ഇതിനൊപ്പം ലഭിക്കും.
ജിയോ 2019 രൂപയുടെ പ്ലാൻ പ്രകാരം 3 ജിബിയാണ് പ്രതിദിന ഡാറ്റാ പരിധി. പ്രതിദിനം 100 എസ്എംഎസ്, 14 ദിവസത്തേക്ക് ജിയോ ആപ്പുകളിൽ സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവയും ഇതിനൊപ്പം ലഭിക്കും.പ്രത്യേക ഓഫറായി 25 രൂപയുടെ 2ജിബി ഡാറ്റ ആഡ് ഓൺ വൗച്ചറും സൗജന്യമായി ലഭിക്കും. കൂടാതെ ജിയോ വെൽക്കം 5ജി ഓഫറായി ലഭിച്ച ഉപഭോക്താക്കൾക്ക് 5ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും.
ജിയോ 399 രൂപ പ്ലാൻ പ്രകാരം അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ അതിൻ്റെ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കും. പ്രത്യേക ഓഫറായി 61 രൂപ വിലയുള്ള 6 ജിബി ഡാറ്റ ആഡ് ഓൺ വൗച്ചറും ലഭിക്കും. 28 ദിവസമാണ് പ്ലാൻ വാലിഡിറ്റി. ജിയോ 999 രൂപ പാക്കിൽ 84 ദിവസത്തേക്ക്കാണ് ഓഫർ. 5ജി ആക്സസ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പരിമിത സമയത്തേക്ക് 241 രൂപ വിലയുള്ള 40 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. മൈ ജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ചെയ്യാം.