Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാപ്പി ന്യൂയർ ഓഫറുമായി ജിയോ, പരിധിയില്ലാത്ത സേവനങ്ങൾ സൗജന്യം !

ഹാപ്പി ന്യൂയർ ഓഫറുമായി ജിയോ, പരിധിയില്ലാത്ത സേവനങ്ങൾ സൗജന്യം !
, ചൊവ്വ, 24 ഡിസം‌ബര്‍ 2019 (11:07 IST)
പുതുവർഷത്തിൽ പരിധിയില്ലാത്ത സേവനങ്ങൾ സൗജന്യമായി നൽകി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ഹാപ്പി ന്യൂയർ ഓഫർ എന്ന പേരിൽ സ്മാർട്ട്‌ഫോണുകൾക്കും, ഫീച്ചർ ഫോണുകൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പുതിയ പ്ലാനാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
 
2020 രൂപക്ക് ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഫീച്ചർ ഫോണുകളിൽ ഈ ഓഫർ ചെയ്യുമ്പോൾ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഒരു വർഷത്തേക്കും പരിധിയില്ലാത്ത വോയിസ് കോളും ഇന്റർനെറ്റും, കൂടാതെ ഒരു ജിയോഫോണും ഫീച്ചർഫോൺ ഉപയോക്താക്കൾക്ക് ലഭിക്കും.
 
സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ദിവസേന 1.5 ജിബി ഡേറ്റയും അൺലിമിറ്റഡ് ജിയോ ടു ജിയോ വോയിസ് കോളും ലഭിക്കും. എന്നാൽ മറ്റു നെറ്റ്‌വർക്കുകളീലേക്ക് വോയിസ് കോൾ ചെയ്യുന്നതിനായി പ്രത്യേക റീചാർജ് ചെയ്യാണ്ടതായി വരും. ഫീച്ചർ ഫൊണുകളിൽ ദിവസേന 500 എംബി ഡേറ്റയാണ് ലഭിക്കുക.  ഡിസംബർ 224 മുതൽ ഓഫർ ഉപയോക്താക്കൾക്ക് ലഭ്യമണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിക്ക് നടുവിൽ,അടിയന്തിര നടപടികളെടുക്കണമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്