രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഒന്നിച്ചു നിൽക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമത്രിമാർക്കും എൻഡിഎ ഇതര പാർട്ടികളുടെ മുതിർന്ന നേതാക്കൾക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബനാർജിയുടെ കത്ത്. രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ച് നിൽക്കണം എന്നാണ് മമത ബാനാർജി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പൗരത്വ നിയമ ഭേതഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുള്ള നിക്കത്തിലാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ആശങ്കയിലാണ്. ഈ സ്ഥിതി ഏറെ ഗൗരവകരമാണ് അതിനാൽ നമ്മൾ എന്നത്തേക്കാളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒന്നിച്ചു പോരാടമണമെന്ന് മമത ബാനർജി കത്തിൽ വ്യക്തമാക്കുന്നു.
സോണിയ ഗാന്ധി, ശരദ്‌പവാർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പടെ മുതിർന്ന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കത്തിന്റെ കോപ്പി മമത അയച്ചിട്ടുണ്ട്.